mlps

വർക്കല:112 വർഷം പിന്നിട്ട പാലച്ചിറ ഗവ.മുസ്ലിം എൽ.പി.എസ് - മികവിന്റെ കേന്ദ്രമാക്കുന്നതിന് ജനപങ്കാളിത്തത്തോടെ വിപുലമായ പദ്ധതിക്ക് രൂപം നൽകി.പ്രീപ്രൈമറിതലം, സ്ക്കൂൾ സയൻസ് ലാബ്, ലൈബ്രറി, ഇംഗ്ലിഷ്, മലയാളം, പഠനം മധുരമാക്കാനും പ്രത്യേക പദ്ധതികളും പഠന ഇതര പദ്ധതികളും ആസൂത്രണം ചെയ്യുമെന്ന് അഡ്വ.ബി.സത്യൻ എം.എൽ.എ പറഞ്ഞു.സ്ഥലപരിമിതിയുളളതിനാൽ പുതിയ ഒരു ബ്ലോക്ക് നിർമ്മിക്കാനുളള നടപടിയും സ്വീകരിക്കും.സ്കൂൾ വാർഷികത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.നവപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.പൂർവവിദ്യാർത്ഥികൾ സംഭാവനചെയ്ത മൈക്ക് സെറ്റ് ഏറ്റുവാങ്ങി.മികച്ച വിദ്യാർത്ഥികൾക്കും പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കും അവാർഡ് വിതരണം ചെയ്തു.