വെള്ളറട: യൂത്ത് കോൺഗ്രസ് വെള്ളറട പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബിന്റെ ഒന്നാം രക്തസാക്ഷി ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.ഷുഹൈബിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.കത്തിപ്പാറ സെന്റ് ആൻസ് കോൺവെന്റിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു.ഭക്ഷണ വിചതരണത്തിന്റെ ഉദ്ഘാടനം യു.ഡി.എഫ് ജില്ലാ ചെയർമാൻ സോളമൻ അലക്സ് നിർവഹിച്ചു.എസ്.ആർ.അശോക്,മുട്ടച്ചൽ സിബിൻ,ദസ്തഹീർ,മണലി സ്റ്റാന്റിലി,നെല്ലിശേരി ശശിധരൻ,സുനിൽ, അനീഷ്, തുടങ്ങിയവർ നേതൃത്വം നൽകി.