തിരുവനന്തപുരം: തൊഴിൽ വകുപ്പിന് കീഴിലെ വിവിധ ക്ഷേമനിധി ബോർഡുകളെ പുനഃസംഘടിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി ടി.പിരാമകൃഷ്ണൻ പറഞ്ഞു. യു.ഡി.എഫ് സർക്കാർ ഗ്രാന്റ് നൽകാതിരുന്നത് മൂലം കടുത്ത പ്രതിസന്ധിയിലായിരുന്ന കർഷകത്തൊഴിലാളി ക്ഷേമിനിധി ബോർഡിന് ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം 130 കോടി രൂപ അനുവദിച്ചു. തൊഴിൽ നഷ്ടപ്പെട്ട ബാർ ഹോട്ടൽ തൊഴിലാളികളുടെ പുനരധിവാസത്തിനായി നികുതി വകുപ്പ് സുരക്ഷാ സ്വയം തൊഴിൽ എന്ന പേരിൽ പദ്ധതി നടപ്പാക്കി വരുന്നു.
എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴിയുള്ള നിയമനങ്ങളിൽ കുറവ് സംഭവിച്ചിട്ടില്ല. 2016ൽ 10334, 2017 ൽ 11647, 2018ൽ 12887 പേർക്കുമാണ് നിയമനം ലഭിച്ചത്. എല്ലാ താത്കാലിക നിയമനങ്ങളും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന മാത്രമേ നടത്താവൂ എന്ന പൊതുനിർദ്ദേശം നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു.