accident

മലയിൻകീഴ്: മലയിൻകീഴ് - ഊരൂട്ടമ്പലം റോഡിൽ ബൈക്ക് ടിപ്പർ ലോറിയിലിടിച്ച് കോളേജ് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്. ഇന്നലെ വൈകിട്ട് 4.15ന് ബ്ലോക്ക് നട ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. അന്തിയൂർക്കോണം ഷൈൻകോളേജ് വിദ്യാർത്ഥികളായ പോങ്ങുംമൂട് സ്വദേശി ജിത്തു (18), ബാലരാമപുരം സ്വദേശി വിഷ്‌ണുധർമ്മേന്ദ്ര (19) എന്നിവർക്കാണ് പരിക്കേറ്റത്. ഊരൂട്ടമ്പലം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും 108 ആംബുലൻസിൽ തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിത്തുവിന്റെ നില അതീവ ഗുരുതരമാണ്.