തിരുവനന്തപുരം : ജനുവരി 8, 9 തീയതികളിൽ നടന്ന ദേശീയ പണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ശമ്പളം നഷ്ടപ്പെടാതിരിക്കാൻ പൊതുഭരണ (രഹസ്യവിഭാഗം) വകുപ്പിന്റെ പ്രത്യേക ഉത്തരവ്.
രണ്ട് ദിവസങ്ങളും ആകസ്‌മിക അവധിയുൾപ്പെടെയുള്ള അർഹതപ്പെട്ട അവധിയായി അനുവദിച്ചാണ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക് ഉത്തരവിറക്കിയത്. അനുമതിയില്ലാതെ ജോലിക്ക് ഹാജരാവാതിരുന്നാൽ ഡയസ്നോണിൽപ്പെടുത്തി ശമ്പളം പിടിക്കാം. കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്തസമര സമിതിയുടെ ആഭിമുഖ്യത്തിലാണ് പണിമുടക്ക് നടത്തിയത്.