kerala-assembly

തിരുവനന്തപുരം: പ്രളയദുരിതാശ്വാസത്തിന്‌ കേന്ദ്രം അനുവദിച്ച 89,540 ടൺ അരി വിതരണം ചെയ്ത വകയിൽ സംസ്ഥാനത്തെ റേഷൻ കടക്കാർക്ക് നൽകാനുള്ള മാർജിൻ തുകയായ 9.4കോടിരൂപ ഉടൻ നൽകാൻ ഇന്നലെ മന്ത്രിസഭായോഗം തീരുമാനിച്ചു.

എറണാകുളത്ത് കുന്നത്തുനാട് താലൂക്കിൽ ഇതരസംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ നിമിഷ തമ്പിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകും.കിഴക്കമ്പലം മലയിടംതുരുത്ത് അന്തിനാട്ട് വീട്ടിൽ എ.വി. തമ്പിയുടെ മകളാണ് നിമിഷ. മുത്തശ്ശിയുടെ മാലപൊട്ടിക്കാൻ ശ്രമിച്ച ആളെ തടയാൻ ശ്രമിച്ചപ്പോഴാണ് നിമിഷയുടെ മരണത്തിനിടയാക്കിയ അക്രമമുണ്ടായത്.

ഭൂഗർഭകേബിളിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ച തമിഴ്നാട് രാമനാഥപുരം സ്വദേശി മുതിരുലാണ്ടിയുടെ കുടുംബത്തിനും അഞ്ചുലക്ഷം രൂപ നൽകും. കൊച്ചി നഗരത്തിൽ ജോലി ചെയ്യുമ്പോഴാണ് അപകടമുണ്ടായത്.