cabinet-meeting-

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വിവിധ വിഭാഗങ്ങളെ കോർത്തിണക്കി മുൻസിപ്പൽ കോമൺ സർവീസ് എന്ന പുതിയ സർക്കാർ വകുപ്പിന് രൂപം നൽകാനുള്ള കരട് ബില്ല് ഇന്നലെ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു. നിയമം പാസാക്കുതോടെ മുൻസിപ്പൽ ജീവനക്കാർക്ക് പെൻഷൻ അടക്കം സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് അർഹത ലഭിക്കും.
തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിൽ വരുന്ന പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, നഗരഗ്രാമാസൂത്രണം, തദ്ദേശസ്വയംഭരണ എൻജിനിയറിംഗ് സർവീസ്, മുനിസിപ്പൽ കോമൺ സർവീസ് എന്നിവ ഏകോപിപ്പിച്ചാണ് പുതിയ വകുപ്പുണ്ടാക്കുന്നത്. ഇതിനായി സ്‌പെഷ്യൽ റൂൾ ഉണ്ടാക്കുന്നതടക്കമുള്ള നടപടികൾ തയാറാക്കാൻ തുടങ്ങി. ഏകീകരണത്തിന് നിലവിൽ മുൻസിപ്പാലിറ്റികൾക്ക് കീഴിലുള്ള മുൻസിപ്പൽ കോമൺ സർവീസിനെ സർക്കാർ വകുപ്പാക്കേണ്ടതുണ്ടായിരുന്നു. ഇതിനായി 1994ലെ കേരള മുൻസിപാലിറ്റി ആക്‌ട് ഭേദഗതി ചെയ്യാനും മന്ത്രിസഭാ തീരുമാനിച്ചു.