irani-cup-crciket
irani cup crciket

നാഗ്പൂർ : രഞ്ജിട്രോഫി ചാമ്പ്യൻമാരായ വിഭർഭയ്ക്ക് എതിരായ ഇറാനി കപ്പ് ക്രിക്കറ്റ് മത്സരത്തിൽ ടോസ് നേടിയിറങ്ങിയ റെസ്റ്റ് ഒഫ് ഇന്ത്യ ടീം ആദ്യ ദിനം 330 റൺസിൽ ആൾ ഔട്ടായി. ഇന്ത്യൻ ടെസ്റ്റ് ടീമിലെ പുതു പ്രതീക്ഷകളായ ഹനുമ വിഹാരി (114) സെഞ്ച്വറിയും മായാങ്ക് അഗർവാൾ (95) അർദ്ധ സെഞ്ച്വറിയും നേടി. വിദർഭയ്ക്ക് വേണ്ടി സർവാതെയും വഖാരെയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.