vld-1-

വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്തിലെ മലനിരകളെ സംരക്ഷിക്കണമെന്നും മലകൾ ഖനനം ചെയ്യാൻ നൽകിയ അനുമതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് മലനിരസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വെള്ളറട ഗ്രാമപഞ്ചായത്ത് ഓഫീസ് പടിക്കൽ നടത്തി വന്ന സമരം അവസാനിച്ചു.

ഇന്നലെ നടന്ന സമാപനയോഗം സി.പി.എം വെള്ളറട ഏരിയാ കമ്മറ്റി അംഗം ടി.എൽ. രാജ് ഉദ്ഘാടനം ചെയ്തു. റസലയ്യൻ, എസ്. രാജേന്ദ്രപ്രസാദ്, എസ്. ലൈജു, ജയദാസ്, അജയൻ തുടങ്ങിയവർ സംസാരിച്ചു.

നേരത്തേ സത്യാഗ്രഹ പരിപാടികൾ തുടങ്ങുന്നതിന് മുൻപ് ഗ്രാമപഞ്ചായത്ത് ഓഫീസ് പടിക്കൽ നിന്നും ദീപശിഖാ പ്രയാണം നടത്തി മുഖ്യമന്ത്രിക്ക് മലനിരകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനവും നൽകിയിരുന്നു.