മലയിൻകീഴ്: മലയിൻകീഴ് - ഊരൂട്ടമ്പലം റോഡിൽ മോട്ടോർ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ചികിൽസയിലായിരുന്ന കോളേജ് വിദ്യാർത്ഥി മാറനല്ലൂർ പോങ്ങുംമൂട് മൈലോട്ട് കിഴക്കുംകര വീട്ടിൽ സി.ജിത്തു(18 ) മരിച്ചു.ജിത്തുവിനോടൊപ്പം അപകടത്തിൽപ്പെട്ട സഹപാഠി ബാലരാമപുരം സ്വദേശി വിഷ്‌ണു ധർമ്മേന്ദ്ര (19) ചികിൽസയിലാണ്.ചൊവ്വാഴ്ച വൈകിട്ട് ബ്ലോക്ക് നട ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. അന്തിയൂർക്കോണം ഷൈൻ കോളേജിലെ ഡിഗ്രി വിദ്യാർത്ഥികളാണ് ഇരുവരും.ഊരൂട്ടമ്പലം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് എതിരെവന്ന ടിപ്പർ ലോറിയുമായി ഇടിക്കുകയായിരുന്നു.മൃതദേഹം കോളേജിൽ പൊതുദർശനത്തിനുവച്ചശേഷം വീട്ട് വളപ്പിൽ സംസ്കരിച്ചു.ജിത്തുവിന്റെ പിതാവ്: എസ്.ചന്ദ്രശേഖരൻ.മാതാവ്: ഇന്ദുലേഖ.സഹോദരൻ: അഖിൽഗിരീഷ്.