ukl

ആര്യനാട്: ഉത്സവത്തോടൊപ്പം ക്ഷേമപ്രർത്തനങ്ങൾ നടത്തുന്ന ഉഴമലയ്ക്കൽ തിരുവാതിര സമൂഹം മാതൃകയാക്കണമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ഉഴമലയ്ക്കൽ ലക്ഷ്മിമംഗലം ദേവീക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളന ഉദ്ഘാടനവും ബനിയൻ ട്രീ ചാരിറ്റബിൽ ട്രസ്റ്റ് സ്ഥാപക രക്ഷാധികാരി ടോം സുതർലാന്റിന് ഉഴമലയ്ക്കലമ്മ പുരസ്കാര ദാനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ വച്ച് തിരുവാതിര കൂട്ടായ്മ പുനർനിർമിച്ച് നൽകിയ വീടിന്റെ താക്കോൽദാനവും മന്ത്രി നിർവഹിച്ചു. മംഗല്യസഹായ നിധിയുടെ നറുക്കെടുപ്പും വിതരണവും ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ നിർവഹിച്ചു. കെ.എസ്. ശബരീനാഥൻ എം.എൽ.എ പ്രതിഭകളെ ആദരിക്കലും ആര്യനാട് യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ വിദ്യാഭ്യാസ സഹായ വിതരണവും ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. റഹിംചികിത്സാ സഹായ വിതരണവും, എൻ. ഷൗക്കത്തലി, എൻ. ബാബു, മുളയറ രതീഷ് എന്നിവർ ക്ഷേമനിധി വിതരണം വസ്ത്ര വിതരണവും നിർവഹിച്ചു.

എസ്.എൻ.ഡി.പി യോഗം ഉഴമലയ്ക്കൽ ശാഖാപ്രസിഡന്റ് ഷൈജു പരുത്തിക്കുഴി അദ്ധ്യക്ഷത വഹിച്ചു.ഗുരുവായൂർ ദേവസ്വം ബോർഡംഗവും സ്കൂൾ മാനേജരുമായ ഉഴമലയ്ക്കൽ വേണുഗോപാൽ, ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ, എൻ. ഷൗക്കത്തലി, ഗ്രാമ പഞ്ചായത്തംഗം കെ. ജയകുമാർ, എൻ. ബാബു, മുളയറ രതീഷ്, ശാഖാ സെക്രട്ടറി സി. വിദ്യാധരൻ, ശാഖാ വൈസ് പ്രസിഡന്റ് എൽ. ഹരികുമാർ, ഉത്സവ കമ്മിറ്റി പ്രസിഡന്റ് ചക്രപാണിപുരം സുബേഷ്, സെക്രട്ടറി കെ. പ്രവീൺ എന്നിവർ സംസാരിച്ചു.