yenomami

മനുഷ്യ സൂപ്പിന്റെ രുചിയെന്തായിരിക്കും? ആമസോൺ കാടുകളിലെ നരഭോജികളിലെ യനോമാമി എന്ന വിഭാഗമാണ് മനുഷ്യ ശരീരഭാഗങ്ങളിൽ നിന്ന് സൂപ്പ് തയ്യാറാക്കുന്നത്. മനുഷ്യനെ ജീവനോടെ പുഴുങ്ങി സൂപ്പ് ഉണ്ടാക്കുന്ന പാരമ്പര്യമുള്ളവരാണ് ഇവരെന്നാണ് ചില പഠനങ്ങൾ പറയുന്നത്.

ആമസോൺ മഴക്കാടുകളിൽ 200- 250 ഗ്രാമങ്ങളായി നീണ്ട് കിടക്കുന്നതാണ് യനോമാമി വിഭാഗക്കാർ. ഇവർ സൂപ്പ് ഉണ്ടാക്കുന്നത് പ്രത്യേക രീതിയിലാണ്. കൂട്ടത്തിലൊരാൾ മരിച്ചാൽ മൃതദേഹം പ്രത്യേകതരം ഇലകളിൽ പൊതിഞ്ഞ് കാട്ടിലേക്ക് കൊണ്ടിടും. 45 ദിവസം കഴിയുമ്പോൾ ഇതിനെ തിരിച്ചെടുക്കും . അപ്പോഴേക്കും മൃതദേഹം ചീഞ്ഞളിഞ്ഞ് എല്ലുകൾ പുറത്തുവരും. ഈ എല്ലുകൾ കത്തിച്ചുചാരമെടുക്കും. ഇതും പഴങ്ങളും ചേർത്താണ് സൂപ്പുണ്ടാക്കുന്നത്.

തങ്ങളുടെ ഗോത്രത്തെ മറ്റു ഗോത്രക്കാർ ദുഷ്ടശക്തിയെ അയക്കുമെന്നും സൂപ്പുകഴിക്കുന്നതിലൂടെ ഇതിനെ പ്രതിരോധിയ്ക്കാനുള്ള ശക്തി ലഭിക്കും എന്നാണ് ഇവരുടെ വിശ്വാസം.