തിരുവനന്തപുരം : മുരുക്കുംപുഴ ലയൺസ് ക്ളബ് ഏർപ്പെടുത്തിയ 2018-19 വർഷത്തെ എക്സ്‌ലൻസ് അവാർഡുകൾ ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ ലയൺ ജോൺ ജി. കൊട്ടറ വിതരണം ചെയ്തു.ഒരു കോടി രൂപയുടെ സ്ഥലം 25 പാവപ്പെട്ട കയർ തൊഴിലാളികൾക്ക് വീട് വയ്ക്കുന്നതിന് സൗജന്യമായി നൽകിയ കണിയാപുരം കരിച്ചാറ റാഹത്തിൽ എം.എ. സിറാജുദ്ദീനാണ് അവാർഡ് നൽകിയത്.മികച്ച പ്രവർത്തനം നടത്തിയ ഡിസ്ട്രിക്ട് ചെയർമാൻമാരെ ഡിസ്ട്രിക്ട് ഗവർണർ പൊന്നാട അണിയിച്ച് ആദരിച്ചു.മുരുക്കുംപുഴ ലയൺസ് ക്ളബ് പ്രസിഡന്റ് ലയൺ എ.കെ. ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ ഡിസ്ട്രിക്ട് ക്യാബിനറ്റ് ട്രഷറർ ലയൺ ജോർജ്ജ് വർഗീസ്, ഡോ. കണ്ണൻ ലയൺ പ്രദീപ്, ലയൺ ശിവകുമാർ, ലയൺ ഗോപകുമാർ മേനോൻ, റീജിയൺ ചെയർമാൻ അഡ്വ. വിജയമോഹൻ നായർ, പ്രൊഫ. എം. ബഷീർ, ലയൺ റ്റി. ബിജുകുമാർ, ലയൺ അനിൽലാൽ, ലയൺ അബ്ദുൾ വാഹിദ് തുടങ്ങിയവർ പ്രസംഗിച്ചു.