നിലമാമൂട് : നാറാണി താന്നിക്കുഴി വിശുദ്ധ ജൂലിയാന ദേവാലയ തിരുന്നാളിന് ഇടവക വികാരി ഫാ.ജോൺ പോൾ കുരിശിങ്കൽ എസ്.എസ്.സി.പി. പതാക ഉയർത്തി.ഇന്ന് വൈകിട്ട് 6ന് ദിവ്യബലിക്കു ശേഷം ദിവ്യകാരുണ്യ പ്രദക്ഷിണം. വെള്ളിയാഴ്ച വൈകിട്ട് 6ന് ജോബിൻ കോയമ്മക്കാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ഫാ. യേശുദാസ് പ്രകാശ് വചനപ്രഘോഷണം നടത്തും.രാത്രി 9 മുതൽ തിരുവനന്തപുരം റയൺ ഓർക്കസ്ട്രയുടെ ഗാനമേള.ശനിയാഴ്ച വൈകിട്ട് 6ന് ഫാ. ലിജിൻ കളരിത്തറയുടെ മുഖ്യകാർമ്മികത്വത്തിൽ ഫാ. പ്രദീപ് ആന്റോ വചനപ്രഘോഷണം നടത്തും.തുടർന്ന് ദേവാലയം മുതൽ നാറാണിവരെ തിരുസ്വരൂപ പ്രദക്ഷിണം. ഞായറാഴ്ച വൈകിട്ട് 6.30ന് സമാപന ആഘോഷ ദിവ്യബലി. കാട്ടാക്കട റീജിയണൽ കോ-ഓർഡിനേറ്റർ എപ്പിസ്കോപ്പിൽ വികാരി ഡോ. വിൻസെന്റ് കെ.പീറ്ററിന്റെ മുഖ്യകാർമ്മികത്വത്തിൽ ഫ്രീഫെക്ട് സെനു വിൻസെന്റ് സെമിനാരിയിലെ ഫാ. സജിൻ തോമസ് വചന പ്രഘോഷണം നടത്തും.