കിളിമാനൂർ: ജനങ്ങളുടെ ആശ്രയ കേന്ദ്രമായ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ അടിസ്ഥാന സൗകര്യം ഒരുക്കാൻ സർക്കാർ പ്രതിജ്ഞാ ബദ്ധമാണെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വികസനത്തിനായി സർക്കാർ 21000 കോടി രൂപ വക കൊള്ളിച്ചിട്ടുണ്ടെന്നും മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. ബി.സത്യൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി മുപ്പത്തിയഞ്ച് ലക്ഷം രൂപ ചെലവഴിച്ച് കിളിമാനൂർ ഗ്രാമപഞ്ചായത്തിൽ നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.സത്യൻ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ്, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.പി.മുരളി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ദേവദാസ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽ.ബിന്ദു, പഞ്ചായത്തംഗങ്ങളായ എസ്. ലിസി, എസ്.എസ്.സി നി, ജെ. മാലതി അമ്മ, എസ്.സനു, എം.വേണുഗോപാൽ എന്നിവർ പങ്കെടുത്തു.