photo

നെടുമങ്ങാട് : കൊതുകു ജന്യ രോഗങ്ങൾക്കെതിരെ ജനകീയ ബോധവത്‌കരണ പദ്ധതിയുമായി അരുവിക്കര ഗ്രാമ പഞ്ചായത്ത് . തിരഞ്ഞെടുക്കപ്പെട്ട വോളന്റീയർമാർക്ക് പരിശീലനം നൽകി.ഗൃഹസന്ദർശനത്തിലൂടെ കൊതുകുകളുടെ ഉറവിടം കണ്ടെത്തി വീട്ടുടമസ്ഥരുടെ സഹായത്തോടെ നീക്കം ചെയ്യുന്നതാണ് പദ്ധതി.വാർഡ് തലത്തിലുള്ള മോണിറ്ററിംഗ് സമിതി പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കും.ബോധവത്കരണത്തിനായി മൈക്ക് പ്രചാരണവും ഏർപ്പെടുത്തിയിട്ടുണ്ട്. 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.മിനിയും വൈസ് പ്രസിഡന്റ് ബി.ഷാജുവും അറിയിച്ചു.പദ്ധതിയുടെ ഉദ്‌ഘാടനച്ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ ജമീലാബീവി, വാർസ് അംഗം ഏലിയാസ് ,മെഡിക്കൽ ഓഫീസർ ഡോ. അഞ്ചു മിറിയം ജോൺ, ഹെൽത്ത് ഇൻസ്‌പെക്ടർ ബിജുകുമാർ എന്നിവർ പ്രസംഗിച്ചു. വോളന്റീർമാരുടെ പാസിംഗ് ഔട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫ്ലാഗ് ഓഫ് ചെയ്തു.