isl-football
isl football

മുംബയ് : ഐ.എസ്.എൽ ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബയ് സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോയിന്റ് പട്ടികയിൽ രണ്ടാമതെത്തി. മുംബയ്‌യുടെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ നാലാം മിനിട്ടിൽ റൗളിൻ ബോർഗസും 33-ാം മിനിട്ടിൽ ഒഗുബച്ചേയുമാണ് നോർത്ത് ഈസ്റ്റിനു വേണ്ടി ഗോളുകൾ നേടിയത്.

ഈ വിജയത്തോടെ നോർത്ത് ഈസ്റ്റിനും മുംബയ് സിറ്റിക്കും 27 പോയിന്റ് വീതമായി. 31 പോയിന്റുള്ള ബംഗളുരുവാണ് ഒന്നാം സ്ഥാനത്ത്.