തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ബി.ജെ.പി. സീറ്റ് നേടുമെന്ന് പ്രീപോൾ സർവ്വേ. ഏഷ്യാനെറ്റും എടുഇസഡ് പാർട്ട്ണേഴ്സുമായി ചേർന്ന് തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ സർവ്വേയിലാണ് ബി.ജെ.പി.ക്ക്പ്രതീക്ഷ നൽകുന്ന റിപ്പോർട്ടുള്ളത്. സംസ്ഥാനത്ത് യു.ഡി.എഫ് വൻ കുതിപ്പ് നടത്തുമെന്ന് പ്രവചിക്കുന്ന റിപ്പോർട്ടിൽ ഇടതുമുന്നണിക്ക് വൻ തിരിച്ചടിയുണ്ടാകുമെന്നും പറയുന്നു. ശബരിമല പ്രശ്നമായിരിക്കും ഇക്കുറി തിരഞ്ഞെടുപ്പിൽ നിർണ്ണായകമാകുക.സർവ്വേയിൽ പങ്കെടുത്ത 64 ശതമാനം പേരും ശബരിമലയായിരിക്കും നിർണ്ണായക പ്രശ്നമെന്ന് അഭിപ്രായപ്പെട്ടു.
യു. ഡി.എഫ്. 14 മുതൽ 16 വരെ സീറ്റുകളും 44 ശതമാനം വോട്ടും നേടും. ഇടതുമുന്നണി മൂന്ന് മുതൽ 5 വരെ സീറ്റുകളും 30 ശതമാനം വോട്ടും നേടും. ബി.ജെ.പിക്ക് 18 ശതമാനം വോട്ടും ഒരു സീറ്റും കിട്ടും.യു. ഡി. എഫ്. വടക്കൻ കേരളത്തിൽ 8ഉം മധ്യകേരളത്തിൽ അഞ്ചും തെക്കൻ കേരളത്തിൽ അഞ്ചും സീറ്റുകൾ വരെ നേടിയേക്കും. ഇടതുമുന്നണിക്ക് വടക്കൻ, മധ്യകേരളപ്രദേശങ്ങളിൽ ഒരുസീറ്റുവരെ മാത്രമേ കിട്ടുകയുള്ളദണ തെക്കൻ കേരളത്തിൽ പരമാവധി മൂന്ന് സീറ്റുകൾ വരെ കിട്ടിയേക്കാം. ബി.ജെ.പി. സീറ്റ് നേടാൻ സാധ്യത തെക്കൻ കേരളത്തിലാണ്.