hh

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയിലെയും അതിയന്നൂർ ഗ്രാമപഞ്ചായത്തിലെയും മികച്ച അംഗൻവാടി ജീവനക്കാരെ ആദരിച്ചു.അതിയന്നൂർ അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്‌ടിന്റെ പരിധിയിൽ വരുന്ന 66 അംഗൻവാടികളിൽ നിന്നും തിരഞ്ഞെടുപ്പെട്ട ജീവനക്കാരെയാണ് ആദരിച്ചത്.സീന. ആർ.സി, ആൻലെറ്റ് സരോജം. ജെ.എ, ജലജാംബിക. പി, ആൻലെറ്റ് മേഴ്സി. എ, സുനിതകുമാരി. എസ്, സന്ധ്യ. എസ്.എസ്, അംബികാദേവി. എസ്, മാധുരിദേവി. ടി.വി, അഖില. വി.ആർ, വിമല. സി, ശോഭ. പി, ആർ. ബിന്ദു, സി. സ്വർണ്ണമ്മ, എസ്. ബിന്ദുകുമാരി, പി. സിന്ധു, സന്ധ്യ. എസ്, ശിവാംബിക. എസ്, ചന്ദ്രാ കെ. ഷീജ, പി. ബീന, പി. സുജാത, ടി. ചന്ദ്രിക, ശാന്തിനി. സി.വി എന്നിവരെയാണ് ആദരിച്ചത്.സർവീസിൽ നിന്നും വിരമിക്കുന്ന അംഗൻവാടി ജീവനക്കാരായ വസന്തകുമാരി, റംസാലമ്മ എന്നിവരെയും ആദരിച്ചു.അനുമോദനയോഗം കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. മികച്ച അംഗൻവാടി പ്രവർത്തകരെ അദ്ദേഹം ആദരിച്ചു. നഗരസഭ ചെയർപേഴ്സണ്‍ ഡബ്ല്യു.ആർ. ഹീബ അദ്ധ്യക്ഷയായി. നഗരസഭ വൈസ് ചെയർമാൻ കെ.കെ. ഷിബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എൻ.കെ. അനിതകുമാരി, കെ.പി. ശ്രീകണ്‌ഠൻ നായർ, ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ എം. ഷിബുരാജ് കൃഷ്‌ണ, വനിത ശിശു വികസനപദ്ധതി ഓഫീസർ ഡോ. കെ. രാജേശ്വരി, സൂപ്പർവൈസർ ഷീബ. എസ്.എസ് എന്നിവർ സംസാരിച്ചു.