ii

നെയ്യാറ്റിൻകര: കുളത്തൂർ തെക്കേക്കര എൻ.എസ്.എസ് കരയോഗ മന്ദിരം താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ജി. ശ്രീകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വച്ചു സമുദായ ആചാര്യൻ മന്നത്തു പദ്മനാഭന്റെ ഫോട്ടോ അനാച്ഛാദനം യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്. നാരായണൻനായരും, കാർത്യായനി അമ്മയുടെ ഫോട്ടോ അനാച്ഛാദനം മേഖല കൺവീനർ ജി. പ്രവീൺ കുമാറും നിർവഹിച്ചു. യൂണിയൻ സെക്രട്ടറി കെ. രാമചന്ദ്രൻ നായർ, വനിതാ യൂണിയൻ സെക്രട്ടറി കുമാരി പ്രേമ, കരയോഗം സെക്രട്ടറി സുധാകരൻ തമ്പി, വൈസ് പ്രസിഡന്റ് അയ്യപ്പൻ നായർ തുടങ്ങിയവർ സംസാരിച്ചു.