d

ബാലരാമപുരം: പഠനമികവുകൾ പങ്കുവച്ച് പൂങ്കോട് ഗവൺമെന്റ് എൽ.പി.എസിൽ പഠനോത്സവം സംഘടിപ്പിച്ചു. സ്കൂളിൽ കുട്ടികൾ വിളയിച്ച ചീര കൊണ്ട് നിർമ്മിച്ച സ്ക്വാഷ് നൽകിയാണ് അതിഥികളെ വിദ്യാലയ അങ്കണത്തിലേക്ക് സ്വീകരിച്ചത്. പഠനോത്സവത്തിന്റെ ഉദ്ഘാടനം പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലികാവിജയൻ നിർവഹിച്ചു. കുമാരി അരുണിമ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ അംബികാദേവി,​ സമഗ്ര ശിക്ഷ ബി.പി.ഒ എസ്.ജി. അനീഷ്,​ പി.ടി.എ പ്രസിഡന്റ് സുമി,​ പ്രഥമാദ്ധ്യാപിക കുമാരി ഷീല,​ കോ-ഓർഡിനേറ്റർ വത്സല,​ കൃഷി ഓഫീസർ രമേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ഹന്ന സ്വാഗതവും ആദിത്യ അരുൺ നന്ദിയും പറഞ്ഞു.