computer-software-complai

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ധനകാര്യവകുപ്പിൽ 'സോഫ്ട്‌വെയർ ചലഞ്ച്" സർക്കാരിന് ഒരേ സമയം ആശ്വാസവും വെല്ലുവിളിയുമാകുന്നു. ബില്ലുകൾ മാറാനുള്ള സോഫ്ട്‌വെയറുകളെല്ലാം പണിമുടക്കിയതാണ് ധനകാര്യ വകുപ്പിനെ കുഴപ്പിക്കുന്നത്.

സോഫ്ട്‌വെയറായ വാംസിൽ കരാറുകാരുടെ 1400 കോടിയുടെ ബില്ലുകളാണ് ക്ലിയറൻസിന് കെട്ടിക്കിടക്കുന്നത്.

ട്രഷറി ബില്ലുകൾ മാറാനുള്ള കോർ-ടിസ് സോഫ്ട്‌വെയറിലൂടെ ശമ്പളവും പെൻഷനും മാത്രമാണ് കുറച്ചു ദിവസമായി മാറുന്നത്. ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറുന്നില്ല. മക്കളുടെ വിവാഹാവശ്യം, മാതാപിതാക്കളുടെ ചികിത്സാസഹായം തുടങ്ങിയ അടിയന്തരാവശ്യങ്ങൾക്കുള്ള പി.എഫ് ബില്ലുകളും കുടുങ്ങി.

2017 - 18 സാമ്പത്തികവർഷം കൊടുക്കാനുള്ള അടിയന്തര പ്രാധാന്യമുള്ള 750 കോടിയോളം രൂപയാണ് ഇ-ലാംസ് സോഫ്ട്‌വെയറിൽ കെട്ടിക്കിടക്കുന്നത്. ഈ വർഷവും തുക ലാപ്സാവാതിരിക്കാൻ ഇ-ലാംസ് സോഫ്ട്‌വെയറിലേക്ക് മാറ്റാനാകും ധനവകുപ്പ് ശ്രമം. രണ്ട് വർഷം മുമ്പ് വരെയുള്ള ട്രഷറി നീക്കിയിരിപ്പ് 842 കോടി മാത്രമാണ്.