ആറ്റിങ്ങൽ: കാട്ടുതുമ്പികളുടെ കുത്തേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പുളിമാത്ത് കൊടുവഴന്നൂർ തോട്ടവാരം കുമാർ വിലാസത്തിൽ രാധാകൃഷ്ണൻനായർ (70) മരിച്ചു.
അയിലം പാലത്തിനടിയിൽ കൂടുകൂട്ടിയിരിക്കുന്ന കാട്ടുതുമ്പികളുടെ കുത്തേറ്റാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ബുധനാഴ്ച വൈകിട്ടാണ് സംഭവം. പാലത്തിന് സമീപം നില്ക്കുമ്പോഴാണ് കൂട്ടത്തോടെയെത്തി ഇയാളെ ആക്രമിച്ചത്. നിലവിളികേട്ട് ഓടിയെത്തിയവരാണ് ഇദ്ദേഹത്തെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. രക്ഷാപ്രവർത്തനം നടത്തിയവർക്കും കുത്തേറ്റു. ദേഹമാസകലം കുത്തേറ്റ രാധാകൃഷ്ണൻ നായർ വ്യാഴാഴ്ച ഉച്ചയോടെ മരിച്ചു. സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: ഇന്ദിരഅമ്മ. മക്കൾ: ശ്രീകുമാർ, ശ്രീജിത്ത്. മരുമകൾ: ശ്രീക്കുട്ടി.
ഫോട്ടോ...അയിലം പാലത്തിനടിയിൽ ആക്രമണ കാരികളായ കാട്ടുതുമ്പിയുടെ കൂടുകൾ