d

ബാലരാമപുരം: ഡോ.സമ്പത്ത് എം.പിയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും നിർമ്മാണം പൂർത്തിയാക്കിയ പള്ളിച്ചൽ പഞ്ചായത്തിലെ പൂങ്കോട് രാജീവ് ഗാന്ധി നാഷണൽ സ്വിമ്മിംഗ് പൂളിലെ ടോയിലറ്റ് ബ്ലോക്കിന്റെയും ഡ്രസ്സിംഗ് റൂമിന്റെയും ഉദ്ഘാടനം ഇന്ന് വൈകിട്ട് 3ന് പൂങ്കോട് സ്വിമ്മിംഗ് ക്ലബ് അങ്കണത്തിൽ മന്ത്രി. ഇ.പി ജയരാജൻ നിർവഹിക്കും.ഡോ.എ.സമ്പത്ത് എം.പി അദ്ധ്യക്ഷത വഹിക്കും.ഐ.ബി.സതീഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള കുമാരി,​ സ്പോർട്സ് ഡയറക്ടർ സജ്ഞയൻകുമാർ.ഐ.എഫ്.എസ്,​ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പള്ളിച്ചൽ സതീഷ്,​ ജില്ലാ പഞ്ചായത്ത് മെമ്പർ ലതകുമാരി,​ പഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൺ മല്ലികാദാസ്,​ ക്ഷേമകാര്യ ചെയർമാൻ അമ്പിളി,​ നേമം ബ്ലോക്ക് മെമ്പർ എസ്.വീരേന്ദ്രകുമാർ,​ പഞ്ചായത്ത് മെമ്പർമാർ. സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ സംസാരിക്കും. പഞ്ചായത്ത് പ്രസിഡന്റ് മല്ലികാവിജയൻ സ്വാഗതവും വാർഡ് മെമ്പർ അംബികാദേവി നന്ദിയും പറയും.