patanotsavam

നെയ്യാറ്റിൻക്കര: പോങ്ങിൽ എം.കെ.എം എൽ.പി സ്‌കൂളിലെ പഠനോത്സവം ഭാസ്‌കർ നഗർ ഗ്രൗണ്ടിൽ അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ബീന ബി.ടി ഉദ്​ഘാടനം ചെയ്തു. പോങ്ങിൽ വാർഡ്‌​ മെമ്പർ ഷിജു സി.നായരുടെ അദ്ധ്യക്ഷതയിൽ എസ്.എസ്.എയുടെ ജില്ലാ പ്രോജക്ട് ഓഫീസർ ശ്രീകുമാരൻ മുഖ്യപ്രഭാഷണം നടത്തി. പ്രസ്തുത യോഗത്തിൽ പി.ടി.എ പ്രസിഡന്റ് അജു ആർ.ബി, ഡയറ്റ് ഫാക്കൽറ്റി ഡോക്ടർ ഗീതാലക്ഷ്മി, ബാലരാമപുരം ബി.പി.ഒ അനീഷ് എസ്.ജി, സി.ആർ.സി കോ-​ഓർഡിനേറ്റർ സന്ധ്യ പി.എസ്, സ്‌കൂൾ ഹെഡ്മാസ്റ്റർ ജസ്റ്റിൻ ജോൺ വെഴ്‌സിലി തുടങ്ങിയവർ സംസാരിച്ചു.