വെള്ളറട: കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിനെ മൃഗസംരക്ഷണ വകുപ്പിന്റെ മോഡൽ പഞ്ചായത്തായി പ്രഖ്യാപിച്ചു. മൃഗസംരക്ഷണമേഖലയിലെ സജീവസാന്നിദ്ധ്യം കണക്കിലെടുത്താണ് മൃഗസംരക്ഷണ വകുപ്പ് മോഡൽ പഞ്ചായത്തായി തെരഞ്ഞെടുത്തത്. ഇന്നലെ ആനാവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ചേർന്ന യോഗത്തിൽവച്ച് മന്ത്രി അഡ്വ. രാജു പ്രഖ്യാപനം നടത്തി. സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. സുനിൽ കുമാർ പദ്ധതി വിശദീകരണം നടത്തി. വകുപ്പ് ഡയറക്ടർ ഡോ. പി.കെ. സദാനന്ദൻ മുഖ്യ പ്രഭാഷണം നടത്തി. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതകുമാരി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ അദ്ധ്യക്ഷ ഡോ. സി..എസ്. ഗീത രാജശേഖരൻ, സ്കൂൾ പി.ടി.എ പ്രസിഡന്റ് ജസ്റ്റിൻരാജ്, ഡോ. ഹരിപ്രിയ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിത, വിവിധ ക്ഷേമകാര്യ അദ്ധ്യക്ഷൻമാരായ ഷിജുകുമാർ, നിർമ്മല, ബിനുകുമാർ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ വച്ച് മൃഗസംരക്ഷണ വകുപ്പ് പ്രവർത്തനങ്ങളിൽ മികവുതെളിയിച്ച ആറാം ക്ളാസ് വിദ്യാർത്ഥിനി അന്ന പി.വിയെ മന്ത്രി ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരുൺ സ്വാഗതവും വെറ്റിനറി സർജൻ ഡോ. ഷിബിൻ ജെ.എസ് നന്ദിയും രേഖപ്പെടുത്തി.