vld-2-

വെള്ളറട: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഓപ്പൺ ലൈബ്രറി തുടങ്ങി. വെള്ളറട വേലായുധപ്പണിക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് അക്ഷരദീപം പദ്ധതിയുടെ ഭാഗമായി ശേഖരിച്ച പുസ്തകങ്ങളാണ് ലൈബ്രറിക്ക് കൈമാറിയത്. ലൈബ്രറിയുടെ ഉദ്ഘാടനം ബ്ളോക്ക് പഞ്ചായത്ത് അംഗം മണലി സ്റ്റാന്റിലി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ബി. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അഞ്ചു വി.നായർ, വി.ആർ. രാജേഷ്, എ.ടി.ഒ ഉദയകുമാർ തുടങ്ങിയവർ സംസാരിച്ചു. അഭിമോൾ സ്വാഗതവും മുഹമ്മദ് റാഫി നന്ദിയും രേഖപ്പെടുത്തി.