welfare-pension

തിരുവനന്തപുരം:വർദ്ധിപ്പിച്ച നിരക്കിലുള്ള പെൻഷൻതുക മാർച്ചിൽ മുൻകൂറായി നൽകാൻ സർക്കാർ തീരുമാനിച്ചു.

കഴിഞ്ഞ ഡിസംബർ മുതൽ ഇൗ വർഷം ഏപ്രിൽ വരെയുള്ള അഞ്ചു മാസത്തെ സാമൂഹ്യസുരക്ഷാ പെൻഷനുകളും ക്ഷേമനിധി പെൻഷനും മാർച്ച് മൂന്നാം വാരത്തോടെ നൽകും. ഇതിനൊപ്പമാണ് ഏപ്രിലിലെ വർദ്ധിപ്പിച്ച പെൻഷൻ മുൻകൂറായി നൽകുന്നത്. സാമൂഹ്യസുരക്ഷാ പെൻഷനുകളിൽ 100 രൂപ കൂട്ടുമെന്ന് കഴിഞ്ഞ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 2980.68 കോടി രൂപയാണ് അഞ്ചുമാസത്തെ പെൻഷൻ നൽകാനുള്ള ചെലവ്. അർഹതാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാതെ എല്ലാവർക്കും അടുത്ത ഗഡു സാമൂഹ്യസുരക്ഷാ പെൻഷൻ ലഭിക്കും.