വർക്കല: വർക്കല താലൂക്കാശുപത്രിയെ സ്പെഷ്യാലിറ്രി ആശുപത്രിയാക്കി ഉയർത്തുന്നതിന് സർക്കാർ തീരുമാനിച്ചതായും സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൊണ്ടുവരുമെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. താലൂക്കാശുപത്രിയിൽ സ്ഥാപിക്കുന്ന ഡയാലിസിസ് യൂണിറ്രിന്റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. അഡ്വ. വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. യൂസഫ്, വി. രഞ്ജിത്ത്, എ.എച്ച്. സലിം, സുനിത എസ്.ബാബു, അഡ്വ. അസിം ഹുസൈൻ, എസ്. അനിജോ, ലതികാ സത്യൻ, ഗീതാ ഹേമചന്ദ്രൻ, കെ. പ്രകാശ്, അഡ്വ. എസ്.കൃഷ്ണകുമാർ, കെ.എൽ. ഷാജഹാൻ, കെ. രഘുനാഥൻ, ബിന്ദു. എസ്, ഡോ. ഷീല, ശ്രീകല എന്നിവർ സംസാരിച്ചു. ഡിജിറ്റൽ എക്സ്റേ യൂണിറ്റ്, നവീകരിച്ച ലബോറട്ടറി, പാലിയേറ്രീവ് വാഹനം, മിനി ഹൈമാസ്റ്ര് ലൈറ്ര് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.