കിളിമാനൂർ: ഒറ്റയ്ക്ക് താമസിച്ചിരുന്ന റിട്ട. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥയെ വീട്ടിൽ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ പുല്ലയിൽ തോപ്പിൽ മുക്ക് ശ്രീവസന്തത്തിൽ വസന്തകുമാരി (71) യെ ആണ് മരിച്ചത്.കട്ടിലിൽനിന്ന് വീണ് തല പൊട്ടിയ നിലയിലായിരുന്നു മൃതദേഹം .ഇവർക്ക് രക്ത സമ്മർദ്ദത്തിന്റെ അസുഖം ഉണ്ടായിരുന്നതായി പറയുന്നു.കഴിഞ്ഞ രണ്ട് ദിവസമായി വസന്തകുമാരിയെ കാണാനില്ലായിരുന്നു.തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടിൽ പോയിരിക്കുമെന്നാണ് അയൽക്കാർ കരുതിയത്.ബുധനാഴ്ച വൈകിട്ടോടെ സഹോദരിയുമായി ബന്ധപ്പെട്ടപ്പോൾ അവിടെ എത്തിയിട്ടില്ലന്നറിഞ്ഞു.പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വിവാഹ മോചിതയായ ഇവർക്ക് മക്കളില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.