film-award

തിരുവനന്തപുരം: 2018ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിന് സംവിധായകൻ കുമാർ സാഹ്നി ചെയർമാനായുള്ള ജൂറി രൂപീകരിച്ച് സർക്കാർ ഉത്തരവായി. സംവിധായകരായ ഷെറി ഗോവിന്ദൻ, ജോർജ് ജോസഫ് (ജോർജ് കിത്തു), കാമറമാൻ കെ.ജി. ജയൻ, സൗണ്ട് എൻജിനിയർ മോഹൻ ദാസ്, ചലച്ചിത്ര നിരൂപകൻ വിജയകൃഷ്‌ണൻ, ഫിലിം എഡിറ്റർ ബിജു സുകുമാരൻ, സംഗീത സംവിധായകൻ പി.ജെ. ഇഗ്‌നേഷ്യസ് (ബേണി ഇഗ്നേഷ്യസ്), നടി നവ്യാനായർ എന്നിവരാണ് ജൂറി അംഗങ്ങൾ.

രചന വിഭാഗത്തിൽ ഡോ. പി.കെ. പോക്കർ ചെയർമാനായുള്ള ജൂറിയും രൂപീകരിച്ചു. ജിനേഷ്‌ കുമാർ എരമം, സരിത വർമ എന്നിവരാണ് അംഗങ്ങൾ.
ചലച്ചിത്ര അക്കാഡമി സെക്രട്ടറി മഹേഷ് പഞ്ചു ഇരു ജൂറികളിലും മെമ്പർ സെക്രട്ടറിയാണ്.