തിരുവനന്തപുരം: കാറ്റാടി യന്ത്റങ്ങളുടെ വിതരണാവകാശം വാഗ്ദാനം ചെയ്ത് വ്യവസായി ടി.സി. മാത്യുവിൽ നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്ത കേസിന്റെ വിധി പറയുന്നത് 18ലേക്ക് മാറ്റി. സരിതാ നായർ, ബിജു രാധാകൃഷ്ണൻ എന്നിവരാണ് കേസിലെ പ്രതികൾ. ഒന്നര വർഷം നീണ്ട വിചാരണ കഴിഞ്ഞ ദിവസമാണ് അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ പൂർത്തിയായത്. 2013ലായിരുന്നു കേസിനാസ്പദമായ സംഭവം. ടീം സോളാർ എനർജി സൊല്യൂഷൻസ് കമ്പനിയുടെ കൊച്ചി മേഖലാ ഓഫീസിലെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ലക്ഷ്മിനായരാണെന്നു പറഞ്ഞ് പ്രതികൾ ടി.സി. മാത്യുവിനെ സമീപിക്കുകയും സൗര പാനലുകളുടെയും കാറ്റാടി യന്ത്രങ്ങളുടെയും തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിതരണാവകാശം വാഗ്ദാനം ചെയ്ത് ഒന്നരക്കോടി രൂപ തട്ടിയെടുക്കുകയും ചെയ്തു എന്നാണ് കേസ്.