e

കോട്ടയം: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെയുംകോട്ടയം ബസേലിയസ് കോളേജ് മലയാള വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ 'സംസ്കാര പഠനം -പുതുവഴികൾ " എന്ന വിഷയത്തിൽ നടത്തുന്ന ദ്വിദിന ശില്പശാല ആരംഭിച്ചു. തിരക്കഥാകൃത്ത് കലവൂർ രവികുമാർ ഉദ്ഘാടനം ചെയ്തു. കവിയും ചിത്രകാരനുമായ എം.ആർ.രേണുകുമാർ,എ.വി.ഹരിശങ്കർ, ചലച്ചിത്ര നിരൂപകൻ ബിപിൻ ചന്ദ്രൻ എന്നിവർ വിഷയാവതരണം നടത്തി. സംസ്കാര പഠനത്തിലെ പുതുവഴികളെപ്പറ്റി അവതാരകർ കുട്ടികളുമായി സംവദിച്ചു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ ഡോ .ഷൈല എബ്രഹാം, ദോ.സെൽവി സേവ്യർ എന്നിവർ സംസാരിച്ചു. ശില്പശാലയിൽ ഇന്ന് നവമാദ്ധ്യമ സംസ്കാരത്തെക്കുറിച്ച് എബി തരകൻ,എം.വി.ബഷീർ ,ഡോ.എസ് .ഗിരീഷ് കുമാർ എന്നിവർ വിഷയാവതരണം നടത്തും. ഡോ .അജു കെ. നാരായണൻ മുഖ്യപ്രഭാഷണം നടത്തും.