കോവളം : സി. പി.എം നേതാവും അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ അവണാകുഴി ലാൽ ഭവനിൽ അഡ്വ.പി.കെ.കുട്ടൻ (84) നിര്യാതനായി .പാർട്ടി അതിയന്നൂർ എൽ.സി സെക്രട്ടറി, കോവളം ഏര്യാ കമ്മിറ്റി അംഗം, 1974 മുതൽ 1995 വരെ അവണാകുഴി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, നെയ്ത്ത് തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി ട്രഷറർ, കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റ്, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം, അവണാകുഴി പ്രൊബോധിനി ഗ്രന്ഥശാല പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

സി. പി. എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മൃതദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ചു.

മൃതദേഹം അവണാകുഴി സർവ്വീസ് സഹകരണ ബാങ്ക്,പ്രൊബോധിനി ഗ്രന്ഥശാല, കോട്ടുകാൽ പഞ്ചായത്ത് ആഫീസ് എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വച്ച ശേഷം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു.

ഭാര്യ : കമലം. മക്കൾ : ശുഭ കുമാരി (അസി. പബ്ലിക് പ്രോസിക്യൂട്ടർ, വഞ്ചിയൂർ, പരേതനായ മോഹൻലാൽ, സുധകുമാരി (ഫാർമസിസ്റ്റ്, മെഡിക്കൽ കോളേജ്), സുജകുമാരി (അസി. പബ്ളിക് പ്രോസിക്യൂട്ടർ, കാട്ടാക്കട). മരുമക്കൾ : ഡോ.എസ്.എസ്.ശ്രീകുമാർ (ചെയർമാൻ, അഞ്ചനിലാ കോളേജ്, കർണ്ണാടക) , രാജേന്ദ്രൻ (കോൺ ട്രാക്ടർ ) ,അഡ്വ.പ്രസന്നകുമാർ ( വഞ്ചിയൂർ).

,

ചിത്രങ്ങൾ : അഡ്വ.പി.കെ.കുട്ടന്റെ മൃതദേഹത്തിൽ ആനാവൂർ നാഗപ്പൻ പാർട്ടി പതാക പുതപ്പിക്കുന്നു."

2. " അഡ്വ.പി.കെ.കുട്ടൻ"

3. അനുശോചനയോഗ ത്തിൽ കെ.ആൻലൻ എം.എ ൽ.എ. സംസാരിക്കുന്നു.