uefa-champions-league
UEFA CHAMPIONS LEAGUE

ലണ്ടൻ : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മറ്റൊരു ആദ്യപാദ പ്രീക്വാർട്ടർ മത്സരത്തിൽ ഇംഗ്ളീഷ് ക്ളബ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ജർമ്മൻ ക്ളബ് ബൊറൂഷ്യ ഡോർട്ട് മുണ്ടിനെ കീഴടക്കി. ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷം സൺ ഹ്യോംഗ്‌മിൻ, വെർട്ടോംഗൻ, ലോറന്റെ എന്നിവരാണ് വെംബ്ളി സ്റ്റേഡിയത്തിൽ ടോട്ടൻഹാമിന് വേണ്ടി സ്കോർ ചെയ്തത്.

ഗോളുകൾ ഇങ്ങനെ

47-ാം മിനിട്ട്

ടോട്ടൻ ഹാമിന്റെ ആദ്യഗോൾ പിറക്കുന്നു. ബൊറൂഷ്യയുടെ ഒരു മുന്നേറ്റം പിടിച്ചെടുത്ത എറിക്സൺ പന്ത് വെർട്ടോംഗന് നൽകുന്നു. വെർട്ടോഗന്റെ വളഞ്ഞുനീണ്ട ക്രോസ് സൺഹ്യൂംഗ് മിന്നിന്ന്. ക്ളോസ് റേഞ്ചിൽനിന്ന് തകർപ്പനൊരു വോളിഷോട്ടിലൂടെ കൊറിയൻ താരം ജർമ്മൻ ക്ളബിന്റെ വല തുളയ്ക്കുന്നു.

1-0

83-ാം മിനിട്ട്

മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്ന ടോട്ടൻ ഹാം അടുത്ത ഗോളും നേടുന്നു. ഐവറി കോസ്റ്റ് താരം ഒൗറിയർ നൽകിയ ഒരു ക്രോസിന് ഒാടിയെത്തി ഫിനിഷ് ടച്ച് നൽകിയത് വെർട്ടോംഗനാണ്. ടോട്ടൻഹാമിന് വേണ്ടി വെർട്ടോംഗന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോളായിരുന്നു ഇത്.

2-0

86-ാം മിനിട്ട്

ടോട്ടൻ ഹാമിന്റെ വകയായി മൂന്ന് മിനിട്ടിനുള്ളിൽ അടുത്ത ഗോളും. ഇത്തവണ ഗോളിന് വഴിയൊരുക്കിയത് ഒരു കോർണറാണ്. എറിക് സൺ എടുത്ത കോർണറിന് തലവച്ച് ഗോളാക്കിയത് ലോറന്റെ.

3-0

രണ്ടാം പാദം

ടോട്ടൻ ഹാമും ബൊറൂഷ്യയും തമ്മിലുള്ള രണ്ടാംപാദ പ്രീക്വാർട്ടർ മത്സരം മാർച്ച് അഞ്ചിന് നടക്കും. ബൊറൂഷ്യയുടെ ഹോം ഗ്രൗഗിൽ വച്ചാണ് ഇൗ മത്സരം.