കിളിമാനൂർ :റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്പെക്ടർ പനപ്പാംകുന്ന് തറട്ടയിൽ വീട്ടിൽ ബി.അനിൽകുമാർ (51) ഡൽഹിയിൽ നിര്യാതനായി. മകളുടെ പഠന കാര്യവുമായി ഡൽഹിയിലായിരുന്ന അനിൽകുമാർ ഹൃദയാഘാതത്തെ തുടർന്ന് മരണമടയുകയായിരുന്നു. മികച്ച വോളിബോൾ കളിക്കാരൻ കൂടിയ അനിൽകുമാർ പനപ്പാംകുന്ന് മേഖലയിലെ സാമൂഹിക, സാംസ്കാരിക മേഖലയിലെ നിറ സാന്നിധ്യമായിരുന്നു. ഭാര്യ: ബിന്ദു, മക്കൾ: അശ്വതി, ആരതി.