തിരുവനന്തപുരം : ജില്ലാ സ്പോർട്സ് കൗൺസിലുകളുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് , സ്പോർട്സ് കൗൺസിൽ നോമിനി സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്നലെ നടന്നു. കാസർകോട് ഒഴികെയുള്ള ജില്ലകളിൽ സി.പി.എം നേതൃത്വത്തിലുള്ള പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കാസർകോട് സി.പി.എം പാനൽ ഇലക്ഷനിൽ വിജയിച്ച് ഭരണത്തിലെത്തി.
ഇടതുസർക്കാർ നിലവിൽ വന്ന ശേഷമാണ് സംസ്ഥാന ജില്ലാ സ്പോർട്സ് കൗൺസിലുകളിലെ നോമിനേഷൻ രീതി മാറ്റി തിരഞ്ഞെടുപ്പ് പുനസ്ഥാപിച്ചത്. അസോസിയേഷൻ ഭാരവാഹികൾ, ജനപ്രതിനിധികൾ, സർക്കാർ നോമിനികൾ, എക്സ് ഒഫിഷ്യോ ഭാരവാഹികൾ എന്നിവർ ചേർന്നാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്പോർട്സ് കൗൺസിൽ നോമിനി എന്നിവരെ തിരഞ്ഞെടുത്തത്.
പുതിയ ജില്ലാഭാരവാഹികൾ ഇവർ
ജില്ലാ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സംസ്ഥാന കൗൺസിൽ നോമിനി എന്ന ക്രമത്തിൽ)
തിരുവനന്തപുരം : എസ്.എസ്.സുധീർ, എ.എം.കെ നിസാർ, കരമന ഹരി
കൊല്ലം: എണസ്റ്റ്, കെ. രാമഭദ്രൻ, അനിൽ
പത്തനംതിട്ട : കെ. അനിൽകുമാർ, സി.എൻ. രാജേഷ്, ഡോ. ബിപിൻ.
ആലപ്പുഴ : പി.ജെ. ജോസഫ്, വി.ജി. വിഷ്ണു, കെ.കെ. പ്രതാപൻ.
കോട്ടയം : അയ്‌മനം ബാബു, ഡോ. ബൈജു വർഗീസ്, റോയ് പി. ജോർജ്
ഇടുക്കി : റോമിയോ സെബാസ്റ്റ്യൻ, എം. സുകുമാരൻ, കെ.എൽ. ജോസഫ്
എറണാകുളം : പി.വി. ശ്രീനിജൻ, ഡോ. ജെ. ജേക്കബ്, ജോർജ് തോമസ്
തൃശൂർ : കെ.ആർ. സാംബശിവൻ, ബിന്നി ..................., ഡേവിസ് മൂക്കൻ
പാലക്കാട് : പ്രേം കുമാർ, സി ഹരിദാസ്, എം. രാമചന്ദ്രൻ
മലപ്പുറം : എ. ശ്രീകുമാർ, വി.പി. അനിൽ, മുഹമ്മദ് ആഷിഖ്
കോഴിക്കോട് : ഒ. രാജഗോപാൽ, റോയ് ജോൺ, പി.ടി. അഗസ്റ്റിൻ
വയനാട് : എം. മധു, സലിം കടവൻ, കെ. റഫീക്ക്
കണ്ണൂർ : കെ.കെ. പവിത്രൻ, ധീരജ് കുമാർ, വി.കെ. സനോജ്
കാസർകോട് : ഹബീബ് റഹ്മാൻ, പി.പി. അശോകൻ, ടി.വി. ബാലൻ
ഇൗസ്റ്റ് ബംഗാളിന് ജയം
കൊൽക്കത്ത : ഐ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ ഇൗസ്റ്റ് ബംഗാൾ 5- 0ത്തിന് ഷില്ലോംഗ് ലാജോംഗിനെ കീഴടക്കി. ലാൽഭൻ മാവിയ റാൽ തെഹാട്രിക് നേടി. മലയാളി താരം ജോബി ജസ്റ്റിനും ഇസ് ക്വേദയും ഒാരോ ഗോളടിച്ചു.
ഗോവയ്ക്ക് ജയം
പനാജി: ഐ.എസ്.എൽ ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ എഫ്.സി ഗോവ 3-0 ത്തിന് എ.ടി.കെയെ കീഴടക്കി. കോറോ രണ്ട് ഗോളുകളും ജാക്കി ചന്ദ് സിംഗ് ഒരു ഗോളും നേടി.