pulwama-attack

ന്യൂഡൽഹി: രണ്ടു ദശാബ്ദക്കാലമായി കാശ്മീരിൽ ഭീകര പ്രവർത്തനം നടത്തുന്ന അസ്ഹർ മഹമൂദിന്റെ ജയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടന പാക്കിസ്ഥാൻ ചാര സംഘടനയായ ഐ.എസ്.ഐയ്ക്ക് ഏറ്രവും പ്രിയങ്കരമായത് രണ്ടുവർഷം മുമ്പ്. ഹഫീസ് സയ്യിദിന്റെ ലഷ്കർ ഇ തൊയിബയ്ക്ക് ബദലായാണ് ജെയ്ഷെ വളർന്നുവന്നത്. ഐ.എസ്.ഐയുടെ പൂർണ സാമ്പത്തിക സഹായത്തോടെയാണ് രണ്ടുവർഷമായി ജെയ്ഷെ പ്രവർത്തിക്കുന്നത്. ലഷ്കറിന്റെ മാതൃസംഘടനയായ ജമാ അത് ദുവെ പാകിസ്ഥാനിൽ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുത്തപ്പോഴാണ് ലഷ്കറിന് പകരക്കാരായി ജെയ്ഷെ വളർന്നത്. കഴിഞ്ഞ വർഷം നടന്ന പാക്ക് തിരഞ്ഞെടുപ്പിൽ തരീഖ് പാർട്ടി 260 സീറ്രിലാണ് മത്സരിച്ചിരുന്നത്.

അസ്ഹർ മഹമൂദിന്റെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കണമെന്ന യു.എന്നിലെ ഇന്ത്യയുടെ വാദത്തെ തകർക്കാൻ ചൈനയുടെ പിന്തുണകിട്ടിയതോടെയാണ് ജെയ്ഷെയ്ക്ക് അങ്ങേയറ്രത്തെ സഹായം നൽകാൻ പാകിസ്ഥാന് കഴിയുന്നത്. കേന്ദ്രസർക്കാരിനെതിരെ ശക്തമായ വാക് പോരാണ് ജെയ്ഷ നടത്തിക്കൊണ്ടിരിക്കുന്നത്. കേന്ദ്രസർക്കാർ അയോദ്ധ്യയിലെ രാമജന്മഭൂമിയിൽ ക്ഷേത്രം പണിഞ്ഞാൽ അത് തങ്ങൾ കത്തിച്ചുകളയുമെന്ന് ജെയ്ഷെ മുന്നിറിയിപ്പ് നൽകിയിരുന്നു.

രണ്ടുവർഷം മുമ്പ് 17 സൈനികരുടെ മരണത്തിനിടയാക്കിയ ഉറിയിലെ സൈനിക ക്യാമ്പിന് നേരെയുള്ള ആക്രമണത്തിന്റെ സൂത്രധാരനും അസ്ഹർ ആയിരുന്നു. പത്താൻകോട്ട് ഭീകര ആക്രമണത്തിന് ശേഷം പാകിസ്ഥാൻ കുറച്ചുകാലം ഇയാളെ വീട്ടുതടങ്കലിലാക്കിയെങ്കിലും ഇയാൾ പാകിസ്ഥാനിൽ നിർബാധം തന്റെ പ്രവർത്തനം നടത്തുകയും ഭീകര റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുകയുമായിരുന്നു.

അതേ സമയം അസ്ഹർ മഹമൂദിന്റെ സഹോദരൻ അബുൾ റൗഫ് അസ്ഗറാണ് പുൽവാമ ആക്രമണത്തിന്റെ സൂത്രധാരനാണെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ. ജെയ്ഷെയുടെ ഡെപ്യൂട്ടി കമാൻഡർ കൂടിയായ അസ്ഹറാണ് 2016ൽ നഗ്രോട്ടയിലെ സൈനിക ക്യാമ്പിന് നേരെ ആക്രമണം നടത്തിയത്. മറ്ര് തീവ്രവാദികളിൽ നിന്ന് വ്യത്യസ്തമായി സ്വന്തംകുടുംബാംഗങ്ങളേയും തീവ്രവാദി ക്യാമ്പിലെത്തിച്ചയാളാണ് ജെയ്ഷെ തലവൻ അസ്ഹർ മഹമൂദ്. ഇന്ത്യൻ വിമാനം റാഞ്ചിയപ്പോൾ ഇവരെ മോചിപ്പിക്കാനായി ഇന്ത്യ വിട്ടുകൊടുത്തയാളാണ് അസ്ഹർ. ഇദ്ദേഹത്തെ മരുമകൻ തൽനാ റഷീദ് പുൽവാമയിൽ സൈനികരുമായുള്ള ഏറ്രുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. മറ്രൊരു മരുമകനായ മുഹമ്മദ് തുഫൽ ട്രാളിലെ ഏറ്രുമുട്ടലിലും കൊല്ലപ്പെട്ടിരുന്നു.