വിഴിഞ്ഞം: കടലിൽ കുളിക്കാനിറങ്ങി കാണാതായ പ്ളസ് വൺ വിദ്യാർത്ഥിക്കായി തെരച്ചിൽ. വിഴിഞ്ഞം പെരുമ്പഴതൂർ വഴതൂർ പുന്നയ്ക്കാട് കുഞ്ഞുമോന്റെ മകൻ അഭിജിത്തിനെയാണ് (16) ഇന്നലെ രാത്രി വിഴിഞ്ഞം ആഴിമലയിൽ തിരയിൽപ്പെട്ട് കാണാതായത് . കൂട്ടുകാർ അറിയിച്ചതനുസരിച്ച് മത്സ്യതൊഴിലാളികളും പൊലീസും സ്ഥലത്തെത്തി രാത്രിമുതൽ തെരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല. മറൈൻ എൻഫോഴ്സ് മെന്റിന്റെയും കോസ്റ്റൽ പൊലീസിന്റെയും സഹായത്തോടെ ഇന്ന് പുലർച്ചെ മുതൽ വീണ്ടും തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഒാലത്താന്നി വിക്ടറി സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥിയാണ്. വിഴിഞ്ഞം പൊലീസ് കേസെടുത്തു.