പാങ്ങോട്: പാങ്ങോട് പഞ്ചായത്തിൽ വെള്ളയം ദേശം, ഇടുക്കും പാറയിൽ പുതിയതായി നിർമ്മിച്ച റോഡിന്റെയും പാലത്തിന്റെയും ഉദ്ഘാടനം സുരേഷ് ഗോപി എം.പി നിർവഹിച്ചു. എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം ഉപയോഗിച്ചാണ് റോഡും പാലവും നിർമ്മിച്ചിരിക്കുന്നത്. പങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് ഗീത അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് മെമ്പർ കെ. അനിൽകുമാർ, പഞ്ചായത്ത് മെമ്പർമാരായ സനൽകുമാർ, എൻ. ദീപ, റജിന, പ്രഭാകരൻ നായർ, ഷീജ, മോളി, ഷൈനി, രാജേഷ്‌കുമാർ, എസ്. ചിത്രകുമാരി തുടങ്ങിയവർ പങ്കെടുത്തു. ഉരുമൂപ്പൻ വാർഡ് മെമ്പർ സ്വപ്ന സ്വാഗതം ഉൗരു മൂപ്പൻ സോമൻ കാണി കൃതജ്ഞതയും പറഞ്ഞു.