കുഴിത്തുറ: കേരളത്തിൽ നിന്നു കന്യാകുമാരി ജില്ലയിലേക്ക് കോഴി വേസ്റ്റ് കൊണ്ടുവന്ന വാഹനത്തെ അതിർത്തിക്കു സമീപം കളിയിക്കാവിള പടന്താലുമൂടു വച്ച് പൊതുജനങ്ങൾ റോഡിൽ തടഞ്ഞു. വ്യാഴാഴ്ച് രാത്രിയായിരുന്നു സംഭവം. കേരളത്തിൽ നിന്ന് വാഹനങ്ങളിലായി കൊണ്ടുവരുന്ന കോഴി വേസ്റ്റ് കന്യാകുമാരിയിലെ പൊതുസ്ഥലങ്ങളിലും റോഡരികിലുമായി നിക്ഷേപിക്കുന്നത് പതിവാണ്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കളിയയ്ക്കാവിള പൊലീസ് വേസ്റ്റുമായി വന്ന വാഹനത്തെ താക്കീതു നൽകി കേരളത്തിലേക്ക് തിരികെ അയച്ചു.