pulwama-

1. ദേശീയ പാതയിലെ നിരവധി ചെക്ക് പോയിന്റുകൾ കടന്ന് സ്ഫോടക വസ്തു നിറച്ച ടാറ്റാ സുമോ ഓടിച്ച് ചാവേറിന് സി.ആർ.പി.എഫ് വാഹന വ്യൂഹത്തിൽ വന്നിടിക്കാൻ കഴിഞ്ഞു.

2. ജവാന്മാരുടെ വാഹന വ്യൂഹം കടന്നുപോകുമ്പോൾ പ്രാദേശിക വാഹനങ്ങളുടെ ഗതാഗതം പൂർണമായും തടയുന്നത് പതിവാണ്. ഇവിടെ എങ്ങനെ വീഴ്ച സംഭവിച്ചു എന്നത് അന്വേഷണത്തിലേ വ്യക്തമാകൂ.

3. വാഹന വ്യൂഹത്തിൽ 78 വാഹനങ്ങൾ ഉണ്ടായിരുന്നു. 2,547 ജവാന്മാരും. വാഹന വ്യൂഹ യാത്രയിൽ 1000 ജവാന്മാരിൽ താഴെ മാത്രമേ സാധാരണ ഉണ്ടാവാറുള്ളൂ. ഇത്രയും പേർ ഒന്നിച്ച് യാത്ര ചെയ്യുന്ന വിവരം ചോർന്ന് കിട്ടിയിരിക്കാം.

4. വിവരം ചോർന്ന് കിട്ടിയതിനാൽ ആക്രമണ പദ്ധതി പിഴവു കൂടാതെ ആസൂത്രണം ചെയ്യാൻ ഭീകരർക്ക് സമയവും സാവകാശവും ലഭിച്ചിരിക്കണം.

5. ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കൾ ജയ്‌ഷെ ശേഖരിക്കുന്നതായി രഹസ്യ വിവരം ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ചിരുന്നു. എന്നാൽ കൂടുതൽ വ്യക്തത കിട്ടാത്തതിനാൽ നടപടികളെടുക്കുന്നതിൽ പിഴവുണ്ടായി.

6. ഭീകരരുടെ വീര കഥാപാത്രങ്ങളായിരുന്ന മുഹമ്മദ് ഉസ്മാനെയും തൽഹയെയും കഴിഞ്ഞ വർഷം സുരക്ഷാഭടന്മാർ വകവരുത്തിയിരുന്നു. ഇതിന്റെ പ്രതികാരം ഏതു നിമിഷവും പ്രതീക്ഷിക്കേണ്ടതായിരുന്നു.

7. ഭീകരരുടെ പദ്ധതികളുമായി ബന്ധപ്പെട്ട് ചില വിവരങ്ങൾ നാട്ടുകാരിൽ നിന്നും ഇന്റലിജൻസ് ഉദ്യോഗസ്ഥരിൽ നിന്നും സ്ഥിരമായി ലഭിച്ചുകൊണ്ടിരിക്കുമെന്നതിനാൽ അടിയന്തരമായി ഇടപെടുന്നതിൽ അമാന്തം സംഭവിക്കാം. പുൽവാമ ആക്രമണത്തിന് മുമ്പും ഇത്തരം മുന്നറിയിപ്പുകൾ ലഭിച്ചിരുന്നോ എന്ന് അറിവായിട്ടില്ല.

8. പത്താൻകോട്ടെ ആക്രമണത്തിന് മുമ്പ് കൃത്യമായ വിവരം ലഭിച്ചിട്ടും നടപടി എടുക്കാൻ കഴിഞ്ഞിരുന്നില്ല. റോഡിൽ ഒരു ഡിവൈ.എസ്.പിയുടെ കാർ തടഞ്ഞ് അയാളെയും ഡ്രൈവറെയും ഇറക്കിവിട്ട ശേഷമാണ് 4 ഭീകരർ പത്താൻകോട്ടേക്ക് തിരിച്ചത്.

9. പത്താൻകോട്ട് ലക്ഷ്യമായാണ് ഭീകരർ പോയതെന്ന് ഡിവൈ. എസ്.പി ഉടൻ അറിയിച്ചിട്ടും സുരക്ഷ ഒരുക്കിയില്ല.

10. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാശ്മീർ സന്ദർശനം കഴിഞ്ഞ് 10 ദിവസത്തിനുള്ളിലാണ് ആക്രമണം നടന്നത്.