തിരുവനന്തപുരം: പുൽവാമയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ധീരജവാൻമാരോടുള്ള ആദരസൂചകമായി
ഇന്നലത്തെ എല്ലാ പാർട്ടി പരിപാടികളും റദ്ദാക്കാൻ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള നിർദ്ദേശിച്ചു.
പ്രാർത്ഥനാനിർഭരമായി ദിവസം ചെലവഴിക്കാൻ അദ്ദേഹം സഹപ്രവർത്തകരോടും അനുഭാവികളോടും അഭ്യർത്ഥിച്ചു. രാഷ്ട്രത്തോടുള്ള യുദ്ധ പ്രഖ്യാപനമാണ് പുൽവാമയിൽ കഴിഞ്ഞ ദിവസം നടന്നത്. ഇന്ത്യൻ സൈന്യവും സർക്കാരും ഇതിനു കൃത്യമായ മറുപടി നൽകുമെന്ന ഉറപ്പും വിശ്വാസവും ഉണ്ട്. വീരമൃത്യു വരിച്ച ധീരജവാന്മാരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ കേരളത്തിലെ മുഴുവൻ ബി.ജെ.പി പ്രവർത്തകരും പങ്കു ചേരുന്നതായും ശ്രീധരൻ പിള്ള അറിയിച്ചു.