തിരുവനന്തപുരം: ഐക്യവും അഖണ്ഡതയും തകർക്കാൻ ഭീകരർ നടത്തുന്ന ശ്രമങ്ങളെ രാഷ്ട്രം ഒറ്റക്കെട്ടായി ചെറുത്ത് തോല്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പുൽവാമയിലെ ഭീകരാക്രമണത്തിൽ ജീവൻ വെടിഞ്ഞ സൈനികർക്ക് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു. ഇന്ത്യയെ തകർക്കുന്നതിന് അതിർത്തിക്കപ്പുറത്ത് നിന്നുമുയരുന്ന എല്ലാ നീക്കങ്ങളെയും നിർദ്ദാക്ഷിണ്യം അടിച്ചമർത്തണം. രാജ്യം ഒന്നിച്ച് നിന്ന് ഭീകരതയെ ചെറുക്കേണ്ട സമയമാണിത്. കൊല്ലപ്പെട്ട മലയാളി സൈനികൻ വസന്ത് കുമാറിന്റെ കുടംബത്തിന് എല്ലാവിധ സഹായങ്ങളും എത്തിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.