തിരുവനന്തപുരം: പ്രമുഖ വ്യവസായി എം.എ. യൂസഫലി, ഗായകൻ കെ. ജെ.യേശുദാസ്, കായികതാരം പി. ടി. ഉഷ, പ്രമുഖ ഹൃദ്രോഗ വിദഗ്ധൻ ഡോ. വി.വി.ബാഷി എന്നിവർക്ക് ഇൗ വർഷത്തെ വി. ഗംഗാധരൻ സ്മാരക ട്രസ്റ്റ് പുരസ്കാരം നൽകും. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയ അവാർഡ് ഏപ്രിലിൽ കൊല്ലത്ത് സ്വരലയ ഓപ്പൺ എയർ സ്റ്റേഡിയത്തിൽ നടക്കുന്ന വി.ഗംഗാധരൻ ജൻമശതാബ്ദി സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകും..
അവാർഡ് കമ്മിറ്റി ചെയർമാൻ എം. എ. ബേബി, അംഗങ്ങളായ വിധുവിൻസന്റ്, ട്രസ്റ്റ് ഭാരവാഹികളായ സത്യബാബു, ആർ.എസ്. ബാബു എന്നിവർ വാർത്താസമ്മേളനത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്.
നിയമസഭാ മുൻ സ്പീക്കറായിരുന്ന വി. ഗംഗാധരന്റെ പേരിൽ കൊല്ലത്തെ കടപ്പാക്കട സ്പോർട്സ് ക്ളബാണ് അവാർഡ് നൽകുന്നത്.