കഴക്കൂട്ടം: ഇൻഫോസിസിന് എതിർവശത്തെ സർവീസ് റോഡിനടുത്തുകൂടി ചില്ലറ വില്പനയ്‌ക്കായി കടത്തികൊണ്ടുപോയ 4 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിൽ. ദിണ്ഡിഗൽ ജില്ലയിലെ നിലക്കോട്ടൈ താലൂക്കിൽ ബട്ല ഗുണ്ട് ബഥനിയിൽ താമസിക്കുന്ന മുനിയാണ്ടി (25)ആണ് കഴക്കൂട്ടം എക്സൈസിന്റെ പിടിയിലായത്. കഞ്ചാവ് കടത്തടക്കം നിരവധി ക്രിമിനൽ കേസിലെ പ്രതിയായ മുനിയാണ്ടി തമിഴ്നാട്ടിൽ കഞ്ചാവിന്റെ മൊത്ത വിതരണക്കാരനാണ്. കേരളത്തിലെ ഇടത്തരം കച്ചവടക്കാരെ സമീപിച്ച് കഞ്ചാവ് വില്പന നടത്തുക പതിവാണെന്ന് എക്സൈസുകാർ പറഞ്ഞു.
കഴക്കൂട്ടം എക്‌സൈസ് ഇൻസ്‌പെക്ടർ എ. പ്രദീപ് റാവു, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ടി. ആർ. മുകേഷ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ രാകേഷ്, സന്തോഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജെസീം, ബിനീഷ്, ഷംനാദ്, സുബിൻ, രാജേഷ്, ദീപു, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സിമി, എക്‌സൈസ് ഡ്രൈവർ സുനിൽ കുമാർ എന്നിവരാണ് റെയിഡിൽ പങ്കെടുത്തത്.