തിരുവനന്തപുരം: ജമ്മുകാശ്മീരിലെ പുൽവാമയിൽ രാജ്യത്തിനായി ജീവത്യാഗം ചെയ്ത ധീരസൈനികർക്ക്, ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ശ്രദ്ധാഞ്ജലി അർപ്പിച്ചു.
ഹത്യകൾക്ക് കാരണമാകുന്നത് മനുഷ്യത്വമില്ലായ്മയാണെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യത്വം കാരുണ്യത്തിലൂടെയും സഹോദര്യത്തിലൂടെയുമാണ് ഉണ്ടാകേണ്ടത്. ദേശത്തെയും ധർമ്മത്തെയും സംസ്കാരത്തെയും പരിരക്ഷിക്കുന്ന ധീര കർമ്മ ഭടന്മാർക്ക് സംഭവിച്ച ദുരന്തത്തിൽ അഗാധമായി ദുഃഖിക്കുന്നു. ദേശഭേദമെന്യേ മനുഷ്യസമൂഹം, മനുഷ്യത്വത്തിന്റെ പാതയിലേക്ക് തിരിച്ചു വരട്ടെയെന്നു പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.