chayam

വിതുര: ചായം ശ്രീഭദ്രകാളിക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷിക, ദേശീയ നേർച്ചതൂക്ക ഉത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ ഭക്തിയുടെ നിറവിൽ സമൂഹപൊങ്കാല നടക്കും. 8.45ന് ക്ഷേത്രതന്ത്രി ഉണ്ണികൃഷ്ണൻപോറ്റിയും, മേൽശാന്തി എസ്. ശംഭുപോറ്റിയും ചേർന്ന് പണ്ടാരഅടുപ്പിൽ തീ പകരും. ദേവിയുടെ ഇഷ്ട വഴിപാടായ പൊങ്കാല അർപ്പിക്കൽ ചടങ്ങിൽ പങ്കെടുക്കുവാൻ വിതുര, തൊളിക്കോട്, ആര്യനാട്, പെരിങ്ങമ്മല, നന്ദിയോട്, ആനാട് പഞ്ചായത്തുകളിൽ നിന്നുള്ള ആയിരങ്ങൾ എത്തിച്ചേരും. ക്ഷേത്രഭാരവാഹികളായ കെ.ജെ. ജയചന്ദ്രൻ, എസ്. സുകേഷ് കുമാർ, എൻ. രവീന്ദ്രൻ നായർ, കെ. മുരളീധരൻനായർ, എസ്. ജയേന്ദ്രകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടക്കുന്നത്, ഇന്ന് പതിവ് പൂജകൾക്കും, വിശേഷാൽ പൂജകൾക്കും പുറമേ സമൂഹപൊങ്കാല, ഒമ്പതിന് ഭക്തിഗാനസുധ, ഉച്ചക്ക് 11ന് അന്നദാനം, വൈകിട്ട് അഞ്ചിന് വണ്ടിയോട്ടം, 5.30ന്ഉരുൾ, രാത്രി ഏഴിന് വലിയഉരുൾ, തുടർന്ന് താലപ്പൊലി, രാത്രി ഒമ്പതിന് പള്ളിപ്പലക എഴുന്നള്ളിപ്പ്, സമാപനദിനമായ നാളെ പതിവ് പൂജകൾക്കും, വിശേഷാൽപൂജകൾക്കും പുറമേ രാവിലെ എട്ടിന് നിലത്തിൽപോര്, ഉച്ചക്ക് 12ന് അന്നദാനം, വൈകിട്ട് മൂന്നിന് ഒാട്ടം പൂമാല ചമയൽ, നാലിന് തൂക്കം വഴിപാട്, രാത്രി ഏഴിന് വർണശബളം, തുടർന്ന ഭക്തിനിർഭരവുമായ ഘോഷയാത്ര വിതുര ശ്രീ മഹാദേവർ, ശ്രീദേവീ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് വിതുര ഹൈസ്കൂൾ ജംഗ്ഷൻ, കലുങ്ക് ജംഗ്ഷൻ, കല്ലുവെട്ടാൻകുഴി, കൊപ്പം,മേലേകൊപ്പം, ചായം ജംഗ്ഷൻ വഴി ക്ഷേത്രത്തിൽ എത്തി സമാപിക്കും. രാത്രി 11ന് ഗാനമേള, പുലർച്ചെ മൂന്നിന് നടക്കുന്ന ഗുരുസിയോടെ ഉത്സവം കൊടിയിറങ്ങും.