uuu

പാറശാല: ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ പാറശാല കെ.എസ്.ടി.എ ഹാളിൽ ഫെഡറലിസം ഇന്ത്യൻ ഭരണഘടനയിൽ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ നെയ്യാറ്റിൻകര ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ആനാവൂർ വേലായുധൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി അഡ്വ. പി.സി. വിജയകുമാർ സ്വാഗതം പറഞ്ഞു. കേരള ലോകായുക്ത സ്പെഷ്യൽ ഗവ. പ്ളീഡർ അഡ്വ. പാതിരപ്പള്ളി കൃഷ്ണകുമാരി, എൻറോൾമെന്റ് കമ്മിറ്റി മെമ്പർ അഡ്വ. പള്ളിച്ചൽ പ്രമോദ്, യൂണിയൻ പ്രസിഡന്റ് അഡ്വ. അജിത് തങ്കയ്യ, അഡ്വ. കെ.ആർ. പത്മകുമാർ, അഡ്വ. സെലിൻ റോസ്, അഡ്വ. ആർ.എസ്. ബാലമുരളി എന്നിവർ സംസാരിച്ചു. ഷംനാദ് നന്ദി പറഞ്ഞു. ലോയേഴ്സ് യൂണിയൻ സ്റ്റുഡൻസ് കമ്മിറ്റി ഭാരവാഹികളായി അയിഷ ലൂലുവ(പ്രസിഡന്റ്), ഷംനാദി(സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.