ff

നെയ്യാറ്റിൻകര: കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ നെയ്യാറ്റിൻകര താലൂക്ക് സമ്മേളനം എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് കെ. രാജശേഖരൻ നായർ അദ്ധ്യക്ഷനായിരുന്നു. അഡ്വ. വിനോദ്സെൻ, ഗ്രാമം പ്രവീൺ, കെ. ഉണ്ണികൃഷ്‌ണൻ, സംസ്ഥാന ട്രഷറർ കെ. അനിൽകുമാർ, ജോയൽ സിംഗ്, ജോണി ജോസ്, പി. ബിജു, ഡി. ജോയി, ജ്യോതിഷ്‌കുമാർ, ബൈജുശേഖർ, വിനോദ് തുടങ്ങിയവർ സംസാരിച്ചു. താലൂക്ക് ഭാരവാഹികളായി കെ. രാജശേഖരൻനായർ (പ്രസിഡന്റ്), ഡി. ജോയി (സെക്രട്ടറി), വിപിൻകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.